2019-ലാണ് സെൽറ്റോസ് എന്ന മിഡ്-സൈസ് എസ്‌യുവിയുമായി കിയ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ആ ഒരൊറ്റ മോഡലിലൂടെ വിപണിയുടെ ആഴത്തിലേക്ക് വേരോടിക്കാൻ ബ്രാൻഡിന് സാധിച്ചു. തുടർന്ന് കാർണിവൽ എന്ന ആഢംബര എംപിവിയും സോനെറ്റ് എന്ന സബ്-4 മീറ്റർ എസ്‌യുവിയെയും നിരത്തിലെത്തിച്ച് കമ്പനി മികച്ച മുന്നേറ്റം നടത്തുകയും ചെയ്തു.
ഇപ്പോൾ ഇന്ത്യയുടെ നാലാമത്തെ ഉൽപന്നമായി കാരെൻസ് എന്ന എംപിവിയെ കമ്പനി നിരത്തിലെത്തിക്കുകയാണ്. യൂട്ടിലിറ്റി വാഹന നിര കീഴടക്കാൻ ഉതകുന്ന എല്ലാത്തരം കഴിവുകളുമായാണ് പുതുപുത്തൻ കാരെൻസ് എത്തുന്നത്. കിയ ഇതിനെ വിനോദ വാഹനം എന്നാണ് വിശേഷിപ്പിക്കുന്നതു തന്നെ. ഇക്കാരണങ്ങളാൽ തന്നെ ഏവരും മോഡലിന്റെ വിൽപ്പന ആരംഭിക്കാൻ കാത്തിരിക്കുകയാണ്. 2022 ഫെബ്രുവരിയിൽ വിപണിയിൽ എത്തുന്ന കിയ കാരെൻസ് എംപിവിയുടെ റിവ്യൂ വിശേഷങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്..